ലബ്ബക്കട- വെള്ളിലാംകണ്ടം റോഡ് തകര്‍ന്നു: നടുവൊടിഞ്ഞ് യാത്രക്കാര്‍
ലബ്ബക്കട- വെള്ളിലാംകണ്ടം റോഡ് തകര്‍ന്നു: നടുവൊടിഞ്ഞ് യാത്രക്കാര്‍

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കട- വെള്ളിലാംകണ്ടം ബൈപാസ് റോഡ് തകര്‍ന്നതോടെ യാത്രാക്ലേശം രൂക്ഷം. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് പുത്തന്‍പുരയ്ക്കല്‍ മാമൂട്ടില്‍ പടി ഭാഗത്ത് ഭീമന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത് പതിവായി. ആറുമാസം മുമ്പ് തകര്‍ന്ന റോഡില്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ പഴയപടിയായി. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ഇതുവഴി കടന്നുപോകാറുണ്ട്. എന്നാല്‍ റോഡിന്റെ ശോച്യാവസ്ഥ യാത്രാക്ലേശം രൂക്ഷമാക്കുന്നു. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
What's Your Reaction?






