കരിന്തരുവിയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്
കരിന്തരുവിയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട്

ഇടുക്കി: ഉപ്പുതറ ചപ്പാത്ത് കരിന്തരുവിയില്‍ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. മട്ടുമേല്‍ ജാന്‍സിയുടെ വീടിനാണ് വെള്ളി വൈകിട്ട് 6.30ഓടെ മിന്നലേറ്റത്. വയറിങ് കത്തി പുകയുയര്‍ന്നതോടെ വീട്ടിലുണ്ടായിരുന്ന ജാന്‍സിയുടെ മരുമകള്‍ സോന, ഇവരുടെ രണ്ടരവയസുകാരി മകള്‍ എല്‍ഹാനയുമായി പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുളിമുറിയും ശൗചാലയവും തകര്‍ത്തു. വയറിങ് പൂര്‍ണമായും ഇലട്രോണിക് ഉപകരണങ്ങളായ മോട്ടോര്‍, ഫ്രിഡ്ജ്, ടിവി, സൗണ്ട് സിസ്റ്റം തുടങ്ങിയവയും നശിച്ചു. ജനാലകളുടെ ചില്ലുകളും പൊട്ടിത്തെറിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
What's Your Reaction?






