വാളാര്‍ഡി ശ്രീഗൗമാരിയമ്മന്‍ ത്രയംബകേശ്വരന്‍ ക്ഷേത്രത്തില്‍ ആഴിയിറക്കം നടത്തി
വാളാര്‍ഡി ശ്രീഗൗമാരിയമ്മന്‍ ത്രയംബകേശ്വരന്‍ ക്ഷേത്രത്തില്‍ ആഴിയിറക്കം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ വാളാര്‍ഡി അരുള്‍ ശ്രീഗൗമാരിയമ്മന്‍ ത്രയംബകേശ്വരന്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് പ്രധാന വഴിപാടായ ആഴിയിറക്കം നടന്നു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ക്ഷേത്രമുറ്റത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആഴിപൂജ നടത്തി ദീപം തെളിച്ചു. തുടര്‍ന്ന് കറുപ്പ്‌സ്വാമി വിശേഷാല്‍ അഭിഷേകപൂജ, അന്നദാനം, അമ്മന്‍ എഴുന്നള്ളത്ത്, മുളപ്പയര്‍ അമ്മന്‍കുടം ഘോഷയാത്ര എന്നിവയും നടന്നു. ദീപാരാധനയ്ക്ക് ശേഷമായിരുന്നു ആഴിയിറക്കം. തോട്ടം മേഖലയിലെ പ്രധാന ക്ഷേത്രമായ ഇവിടെ പീരുമേട് താലൂക്കിന്റെ വിവിധ മേഖലകളില്‍നിന്ന് നിരവധിപേര്‍ എത്തി.
തുടര്‍ന്ന് അന്നദാനവും സിനിമാറ്റിക് ഡാന്‍സും നടന്നു. ഞായറാഴ്ച പൊങ്കാല, അന്നദാനം എന്നിവയ്ക്ക് ശേഷം രാത്രി 10ന് മഹാഗുരുതിയും നടക്കും. തന്ത്രി ബാലമുരുകന്‍ സ്വാമിയുടെ മുഖ്യകാര്‍മികത്വവും പൂജാരിമാരായ മാരിയപ്പന്‍, മാരിമുത്ത് എന്നിവരുടെ സഹകാര്‍മികത്വവും വഹിച്ചു. ഭാരവാഹികളായ സി മാരിയപ്പന്‍, എ മുരുകന്‍, എം മുരുകേശന്‍, എം ഇളയരാജ, രാമന്‍, ശങ്കര്‍, വേല്‍മുരുകന്‍, മണി, മാരിമുത്ത്, ഉണ്ണികൃഷ്ണന്‍, മാരിയപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






