ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 18ന്
ഇരട്ടയാര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 18ന്
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്തില്‍ 'ലഹരി വിമുക്ത ഇരട്ടയാര്‍' ക്യാമ്പയിന് തുടക്കമായി. 18ന് വൈകിട്ട് 4ന് സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് ജനകീയ റാലി ആരംഭിക്കും. തുടര്‍ന്ന് ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍', 'ഓപ്പറേഷന്‍ തണ്ടര്‍' തുടങ്ങിയ തീവ്ര ലഹരി വിരുദ്ധ പദ്ധതികളുടെ പ്രചാരണാര്‍ഥമാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, വിവിധ രാഷ്ട്രീയ-യുവജന സംഘടനകള്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും. അഡ്വ. സേനാപതി വേണു എംഎല്‍എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എം പി മുഖ്യപ്രഭാഷണം നടത്തും. ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ലഹരി വിമുക്ത സന്ദേശ ഇന്‍സ്റ്റലേഷന്‍ റോയി കെ പൗലോസ് എംഎല്‍ എ അനാച്ഛാദനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, റെജി ഇലിപ്പുലിക്കാട്ട്, മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, ഷീബ അജയ്, ലാലച്ചന്‍ വെള്ളക്കട, ധനീഷ് ബി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?