ഉപ്പുതറ വളകോട്ടില്‍ വീടിനുള്ളിലെ ശുചിമുറിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ഉപ്പുതറ വളകോട്ടില്‍ വീടിനുള്ളിലെ ശുചിമുറിയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ഇടുക്കി: ഉപ്പുതറയില്‍ വീടിനുള്ളിലെ ശുചിമുറിയില്‍ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വളകോട് പാലക്കാവ് കടുവാക്കാനം നെടുങ്ങഴിയില്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ വസീന(43)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ജോര്‍ജാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഉപ്പുതറ പൊലീസില്‍ വിവരമറിയിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പൊലീസ് നടപടിസ്വീകരിച്ചു.
What's Your Reaction?