കേരള കോണ്‍ഗ്രസ് കമ്പിളികണ്ടത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടത്തി
കേരള കോണ്‍ഗ്രസ് കമ്പിളികണ്ടത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടത്തി
ഇടുക്കി: പാര്‍ട്ടിയെ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങി. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിക്കുക, കൂടുതല്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് എത്തിക്കുക, എന്നീ ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്. കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ജോബി പേടിക്കുന്നേല് അധ്യക്ഷനായി. ജോസ് കുറുക്കന്‍കുന്നേല്‍,ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസ് വെട്ടുക്കാട്ടില്‍, ഇ പി ബേബി, സാജു നരിക്കാമറ്റം, കര്‍ഷക യൂണിയന് മണ്ഡലം പ്രസിഡന്റ് മാത്യൂസ് ചാലില്‍, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ മണപ്പുറത്ത്, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രിസിഡന്റ് ജെസി സിബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?