അരണക്കല്‍- സത്രം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം നടത്തിയ  ദേശീയപാത ഉപരോധം അനാവശ്യമെന്ന് യുഡിഎഫ് 

അരണക്കല്‍- സത്രം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം നടത്തിയ  ദേശീയപാത ഉപരോധം അനാവശ്യമെന്ന് യുഡിഎഫ് 

Nov 1, 2026 - 11:02
 0
അരണക്കല്‍- സത്രം റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐഎം നടത്തിയ  ദേശീയപാത ഉപരോധം അനാവശ്യമെന്ന് യുഡിഎഫ് 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്‍- സത്രം റോഡ് ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച്  സിപിഐ എം നടത്തിയ ദേശീയപാത ഉപരോധം അനാവശ്യമെന്ന്  യുഡിഎഫ്. കഴിഞ്ഞ 10 വര്‍ഷക്കാലം ഭരണപക്ഷത്തിരുന്നിട്ടും നടപടി സ്വീകരികാത്തവരാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. 2025ല്‍ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തകന്‍കൂടിയായ കോണ്‍ട്രാക്ടര്‍ ജില്ലാ പഞ്ചായത്തിന്റെ തുക ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിനായി കരാര്‍ ഏറ്റെടുത്തിരുന്നു. ഈ സമയത്ത് അവരെക്കൊണ്ട് ഇത് ചെയ്യിപ്പിക്കാന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസിനെതിരെ സമരവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ ഭരണസമയത്താണ് മൂന്നാറില്‍നിന്ന് കടുവയെ പിടിച്ചുകൊണ്ടുവന്ന പെരിയാര്‍ കടുവാസങ്കേതത്തില്‍ വിട്ടത് ആ കടുവയും മറ്റ് വന്യജീവികളുമാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് കാരണവും മുന്‍ സര്‍ക്കാര്‍ തന്നെയാണ്. പീരുമേട് എംഎല്‍എയുടെ നേതൃത്വത്തില്‍ സത്രം റോഡ് നന്നാക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ  ബജറ്റില്‍ വക ഇരുത്തിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് സമരമുഖത്തേക്ക് എല്‍ഡിഎഫ് എത്തിയിട്ടുള്ളതെന്ന് യുഡിഫ് ചെയര്‍മാന്‍ ടി എച്ച് അബ്ദുള്‍ സമദ് പറഞ്ഞു. വരും ദിവസങ്ങളില്‍ പൊതുജനങ്ങളുടെ മുമ്പില്‍ ഇക്കാര്യങ്ങള്‍ എത്തിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം എന്‍ മണിമേഖല, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍, നേതാക്കളായ കെ എ സിദ്ദിഖ്, പാപ്പച്ചന്‍ വര്‍ക്കി, പ്രകാശ് വള്ളക്കടവ്, ഷാന്‍ അരുവിപ്ലാക്കല്‍, പഞ്ചായത്തംഗങ്ങളായ ഗീത നേച്ചയ്യന്‍, ഷീബ റാണി, അശ്വതി ദിവാകരന്‍, വാണിപ്രിയ, നജീബ് തേക്കുംകാട്ടില്‍, ശാന്തി രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow