തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുവ ജനങ്ങളോട് അവഗണന: നെടുങ്കണ്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുവ ജനങ്ങളോട് അവഗണന: നെടുങ്കണ്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നു
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവ ജനങ്ങളോട് കോണ്‍ഗ്രസ് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു. ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സജീവ് മണിമംഗലം. കോണ്‍ഗ്രസില്‍ എല്ലാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നവര്‍ തന്നെ മാറി മാറി മത്സരിക്കുകയാണെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇവര്‍ തയാറാവുന്നില്ലെന്നുമാണ് ആരോപണം. ഗ്രൂപ്പില്ലന്ന് പറയുമ്പോഴും കടുത്ത ഗ്രൂപ്പിസമാണ് നെടുങ്കണ്ടത്ത് നടക്കുന്നത്. നേതാക്കളുടെ പ്രീതി സമ്പാദിക്കുന്നവര്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് പരിഗണ നല്‍കുന്നതെന്നും വിജയ സാധ്യതയില്ലാത്ത സീറ്റുകളില്‍ മാത്രം പേരിന് യുവാക്കളെ പരിഗണിക്കും. കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ അവര്‍ക്കുള്ള സീറ്റിന് പരക്കം പായുകയാണ്. ജില്ലയില്‍ തന്നെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പാളിയെന്നും സജീവ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ജയകുമാര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കെ എസ് അന്‍സാരി, പ്രസിഡന്റ് മിലന്‍ ജേക്കബ്, ജോയിന്റെ സെക്രട്ടറി അക്ഷയ അനില്‍ എന്നിവര്‍ സജീവിനെ സ്വാഗതം ചെയ്തു.
What's Your Reaction?

