നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്‌ലൈറ്റില്‍ വിജിലന്‍സ് പരിശോധന: 19,000 രൂപ പിടിച്ചെടുത്തു
നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്‌ലൈറ്റില്‍ വിജിലന്‍സ് പരിശോധന: 19,000 രൂപ പിടിച്ചെടുത്തു

ഇടുക്കി: നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്‌ലൈറ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കണക്കില്‍ പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രിയാണ് 8.30 ഓടെയാണ് തൊടുപുഴയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. ഷോപ്പില്‍നിന്നും ഒരു ജീവനക്കാരന്റെ കാറിനുള്ളില്‍ നിന്നുമാണ് തുക ലഭിച്ചത്. ബില്ലിനേക്കാള്‍ കൂടിയ തുകയ്ക്ക് കണക്കില്‍ കൂടുതല്‍ മദ്യം വില്‍ക്കുന്നതും ബില്ല് നല്‍കാതെ മദ്യം വില്‍ക്കുന്നതും സംബന്ധിച്ച പരാതിയുടെയും സംശയത്തിന്റെയും പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയുടെയും ക്രമക്കേടിന്റെയും വിശദാംശങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വകുപ്പ് അധികൃതര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
What's Your Reaction?






