പ്ലാസ്റ്റിക് കൂരയില്‍ 87കാരി ബ്രിജിത്തയും മകനും: ഉള്ളുലയ്ക്കും കാഴ്ച കഞ്ഞിക്കുഴിയില്‍
പ്ലാസ്റ്റിക് കൂരയില്‍ 87കാരി ബ്രിജിത്തയും മകനും: ഉള്ളുലയ്ക്കും കാഴ്ച കഞ്ഞിക്കുഴിയില്‍

ഇടുക്കി: കാറ്റും മഴയും ശക്തമാകുമ്പോള്‍ പ്ലാസ്റ്റിക് ഷെഡില്‍ ഭീതിയോടെ കഴിയുന്ന ഒരു കുടുംബമുണ്ട് കഞ്ഞിക്കുഴിയില്‍. മൈലപ്പുഴ തറപ്പേല്‍ ബ്രിജിത്ത (87)യും രോഗിയായ മകനും ഉള്‍പ്പെടുന്ന കുടുംബമാണ് പ്ലാസ്റ്റിക് കൂരയില്‍ അന്തിയുറങ്ങുന്നത്. സുരക്ഷിതമായ ഒരു വീടിനായി കഞ്ഞിക്കുഴി പഞ്ചായത്തിലും വില്ലേജിലും കലക്ടര്‍ക്കുമെല്ലാം നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. ചെറിയൊരു ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുപോലും ലക്ഷങ്ങള്‍ മുടക്കുന്ന കാലത്താണ് ഒരു വീടിനായി പല കുടുംബങ്ങളും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നത്. ഹൃദ്‌രോഗിയായ മകനും ഭാര്യയും ബ്രിജിത്തയുമാണ് വീട്ടിലുള്ളത്. രോഗിയായ മകന് ജോലിക്കുപോകാന്‍ സാധിക്കാത്തതിനാല്‍ ഭാര്യ തൊഴിലുറപ്പിന് പോയി ലഭിക്കുന്ന പണം മാത്രമാണ് ഇവരുടെ ഏക വരുമാനം. കാറ്റും മഴയും ശക്തമാകുന്നതോടെ കടുത്ത ആശങ്കയോടെയാണ് കുടുംബം ഇവിടെ താമസിക്കുന്നത്. അധികൃതര്‍ ഇടപെട്ട് സുരക്ഷിതമായ ഒരു വീട് അനുവദിക്കണമെന്നാണ് കുടംബത്തിന്റെ ആവശ്യം.
What's Your Reaction?






