ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ചുരുളി ആല്‍പ്പാറയില്‍ മരിയ സംരംഭക ഗ്രൂപ്പ് പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി വര്‍ക്കി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ജാതിക്ക, ജാതിപത്രി, ഏലം, ചക്ക, പഴവര്‍ഗങ്ങള്‍ എന്നിവ
ഉണക്കി നല്‍കും. കുരുമുളക് മെതിക്കല്‍, കൂവ അരച്ച് പൊടിയാക്കി നല്‍കല്‍, വിഷരഹിത ഡ്രൈഫ്രൂട്ടുകള്‍ വിതരണം എന്നിവയാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പഞ്ചായത്തംഗം ലിന്‍സി കുഞ്ഞുമോന്‍ അധ്യക്ഷനായി. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വല്‍സമ്മ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സെകട്ടറി സില്‍വി ഏലിയാസ് സംസാരിച്ചു.