ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി അറസ്റ്റില്‍
ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശി അറസ്റ്റില്‍

ഇടുക്കി: ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ മധ്യവയസ്‌കനെ പീരുമേട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ മുങ്കലാര്‍ സ്വദേശി ഗണേശന്‍ ടി(45) അണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് 1.8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും വില്‍പ്പനയ്ക്കായി ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. 10 രൂപയുടെ ശീതളപാനിയങ്ങളുടെ കുപ്പികളില്‍ മദ്യം ഒഴിച്ച് ബൈക്കില്‍ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി കെ ഗോപാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജേഷ് കുമാര്‍ കെ എന്‍, മനീഷ് മോന്‍ സി കെ, ജെയിംസ് കെ ഇ എന്നിവരുടെ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?






