പെട്ടിമുടി- ഇടമലക്കുടി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും
പെട്ടിമുടി- ഇടമലക്കുടി റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും

ഇടുക്കി: പെട്ടിമുടി- ഇടമലക്കുടി റോഡ് നിര്‍മാണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ദേവികുളം എംഎല്‍എ അഡ്വ. എ രാജ. പെട്ടിമുടി മുതല്‍ ഇഡിലിപ്പാറക്കുടി വരെയുള്ള അഞ്ച് കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. ഇനി രണ്ട് കിലോമീറ്റര്‍ കൂടി നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. നിര്‍മാണസാമഗ്രികള്‍ കൊണ്ട് പോകുന്നതിന് വനംവകുപ്പ് തടസം നിന്നതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായത്.
What's Your Reaction?






