സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്: എംവിഡി പരിശോധന തുടങ്ങി: റോഡ് സുരക്ഷാ ക്ലാസ് 26ന് അടിമാലിയില്‍
സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്: എംവിഡി പരിശോധന തുടങ്ങി: റോഡ് സുരക്ഷാ ക്ലാസ് 26ന് അടിമാലിയില്‍

ഇടുക്കി: പുതിയ അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ആരംഭിച്ചു. ദേവികുളം താലൂക്കിലെ പരിശോധന അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലായി നടത്തി. ദേവികുളം ജോയിന്റ് ആര്‍ടിഓയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധന പാസായ വാഹനങ്ങളില്‍ എംവിഡി സ്റ്റിക്കര്‍ പതിപ്പിച്ചു. രേഖകള്‍ പരിശോധിച്ചതിനൊപ്പം വാഹനത്തിന്റെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തന ക്ഷമതയും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ളവരാണോ വാഹനമോടിക്കുന്നതെന്ന പരിശോധനയും ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്കുള്ള റോഡ് സുരക്ഷാ ക്ലാസ് 26ന് അടിമാലിയില്‍ നടക്കും.
What's Your Reaction?






