സിഐടിയു അടിമാലി ഏരിയാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു
സിഐടിയു അടിമാലി ഏരിയാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു

ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നയങ്ങള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ച് സിഐടിയു അടിമാലി ഏരിയാ കമ്മിറ്റി പ്രതിഷേധ ദിനം ആചരിച്ചു. ഈ വിഷയത്തില്‍ 20ന് നടത്താനിരുന്ന പണിമുടക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് പ്രതിഷേധ ദിനം ആചരിച്ചത്. രാജ്യത്തെ തൊഴിലാളികളെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സി ഡി ഷാജി, വി ബി മോഹനന്‍, മാത്യു ഫിലിപ്പ്, പി കെ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






