അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ ചേർന്നു

അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ ചേർന്നു

Jul 12, 2025 - 12:21
Jul 12, 2025 - 14:48
 0
അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ ചേർന്നു
This is the title of the web page

ഇടുക്കി: അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ(സിഐടിയു) ജില്ലാ സമ്മേളനം കട്ടപ്പന ഇഎംഎസ് ഓഡിറ്റോറിയത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് ആർ തിലകൻ ഉദ്ഘാടനംചെയ്തു. കഴിഞ്ഞ ദിവസം നടന്ന ദേശീയ പണിമുടക്ക് ദേശീയമെന്നു മാറ്റി കേരളത്തില്‍ മാത്രമായി പണിമുടക്ക് നടന്നെന്നു വരുത്തി തീര്‍ക്കാനുള്ള വലിയ പരിശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി വൃന്ദാ റാണി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ് എന്നിവർ സംസാരിച്ചു.സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തലും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow