അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: പുനരധിവാസത്തില്‍ തീരുമാനമാകാതെ ക്യാമ്പ് വിടില്ലെന്ന് ദുരിതബാധിതര്‍
അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: പുനരധിവാസത്തില്‍ തീരുമാനമാകാതെ ക്യാമ്പ് വിടില്ലെന്ന് ദുരിതബാധിതര്‍
ഇടുക്കി: അടിമാലി മണ്ണിടിച്ചിലെ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തതയില്ലെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് തീരുമാനമാകാതെ ക്യാമ്പ് വിടില്ലെന്ന് ഇവര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തിനുശേഷം പഞ്ചായത്ത് അധികൃതരും റവന്യു ഉദ്യോഗസ്ഥരും ക്യാമ്പിലെത്തി തീരുമാനങ്ങള്‍ അറിയിച്ചപ്പോഴാണ് കുടുംബങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് കലക്ടറേറ്റില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗംചേര്‍ന്നത്. ഇവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും പുനരധിവാസത്തിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.
മരിച്ച ബിജുവിന്റെ മകള്‍ക്ക് ജോലി നല്‍കണം. പുനരധിവാസം ഉറപ്പാക്കേണ്ട കുടുംബങ്ങളുടെ വിവരക്കണക്കുകളിലും ഇന്‍ഷുറന്‍സ് തുക സംബന്ധിച്ചും വ്യക്തതവേണം. നിര്‍മാണ കമ്പനിയുടെയും ദേശീയപാത അതോറിറ്റിയുടെയും പ്രതിനിധികള്‍ ദുരിതബാധിതരുമായി ആശയവിനിമയം നടത്തണം എന്നീ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.
വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട പ്രദേശത്ത കുടുംബങ്ങള്‍ക്ക് തിരികെ മടങ്ങാമെന്ന വിലയിരുത്തല്‍ ആശങ്കയുളവാക്കുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും അപകടഭീഷണി നിലനില്‍ക്കുകയാണ്. ഇക്കാര്യത്തിലും പരിഹാരമുണ്ടാകണമെന്നാണ് ആവശ്യം.
What's Your Reaction?

