കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റായി ജോബന്‍ പാനോസ് ചുമതലയേറ്റു
കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം പ്രസിഡന്റായി ജോബന്‍ പാനോസ് ചുമതലയേറ്റു
ഇടുക്കി: കോണ്‍ഗ്രസ് വണ്ടന്‍മേട് മണ്ഡലം കമ്മിറ്റി പ്രസിഡന്റായി ജോബന്‍ പാനോസ് ചുമതലയേറ്റു. ഡിസിസി പ്രസിഡന്റ സിപി മാത്യു ഉദ്ഘാടനം ചെയ്തു. സൈന്യത്തില്‍നിന്ന് വിരമിച്ച് നാട്ടിലെത്തിയ ജോബന്‍ പാനോസിന്റെ പൊതുപ്രവര്‍ത്തനം കണക്കിലെടുത്താണ് പാര്‍ട്ടി സ്ഥാനം നല്‍കിയത്. മുന്‍ പ്രസിഡന്റ് ടോണി മാകോറ ചുമതല കൈമാറി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. സേനാപതി വേണു, കെപിസിസി സെക്രട്ടറിമാരായ എംഎന്‍ ഗോപി, തോമസ്, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, രാജന്‍, ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരന്‍, സി എസ് യശോദരന്‍, കെ എസ് അരുണ്‍, കെ പി സുദര്‍ശനന്‍, ഐഎന്‍ടിയുസി റിയല്‍ എസ്റ്റേറ്റ് ജില്ലാ പ്രസിഡന്റ് വി കെ മുത്തുകുമാര്‍, സന്തോഷ് അമ്പിളി വിലാസം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

