വെള്ളയാംകുടി സ്‌കൂള്‍ ജങ്ഷനുസമീപം ദേശീയപാതയോരത്തെ മണ്‍കൂന അപകടകെണിയാകുന്നു
വെള്ളയാംകുടി സ്‌കൂള്‍ ജങ്ഷനുസമീപം ദേശീയപാതയോരത്തെ മണ്‍കൂന അപകടകെണിയാകുന്നു
ഇടുക്കി: അടിമാലി കുമളി ദേശീയപാതയില്‍ വെള്ളയാംകുടി സ്‌കൂള്‍ ജങ്ഷനുസമീപം ദേശീയപാതയോരത്തെ മണ്‍കൂന അപകടകെണിയാകുന്നു. വെള്ളയാംകുടി സ്‌കൂള്‍ ജങ്ഷനും എസ്എംഎല്‍ ജങ്ഷനും ഇടയിലാണ് വര്‍ഷങ്ങളായി വഴിയോരത്ത് കിടക്കുന്ന മണ്‍കൂന ഭീഷണി സൃഷ്ടിക്കുന്നത്. നിരവധി കാല്‍നട യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുള്ളതും. ദേശീയപാതയോരത്തേ ടൈലുകള്‍ പാകിയ ഐറിഷ് ഓടയില്‍ മണ്ണ് കൂനകൂടി അടിഞ്ഞതോടയാണ് അപകടഭീക്ഷണിയായി മാറിയിരിക്കുന്നത്. 10വര്‍ഷം മുമ്പ് വീതി കൂട്ടി റോഡ് നിര്‍മിക്കുമ്പോള്‍ മതിയായ വീതിയിലായിരുന്നു ഐറിഷ് ഓട ഇവിടെയുണ്ടായിരുന്നത്. കാലക്രമേണ സ്വകാര്യഭൂമിയില്‍ നിന്ന് മണ്ണ് ഇടിഞ്ഞുവീണതോടെ വീതി രണ്ടടിയിലും കുറവായി ചുരുങ്ങി. ഇതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് മൂന്നുവര്‍ഷമായി അപകടഭീഷണി ഉണ്ടായിട്ടും ദേശീയപാത അധികൃതര്‍ യാതൊരുവിധനടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മണ്‍കൂനയുടെ ഭാഗത്തെ കാടുപടലങ്ങള്‍ അപകടഭീഷണിയുടെ ആക്കം കൂട്ടിയത്തോടെ വെള്ളയാംകുടി വി ഹെല്‍പ്പ് എസ്എച്ച്ജി ഇവ വെട്ടി നീക്കിയിരുന്നു. സമീപത്ത് സ്‌പെഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മണ്‍കൂന ഇവിടെനിന്ന് നീക്കുന്നതും ഏറെ ശ്രമകരമാണ്. അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് കാല്‍നടയാത്ര സുഗമമാക്കാന്‍ വേണ്ടനടപടികള്‍ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
What's Your Reaction?