കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ സിഎസ്ഐ ഗാര്‍ഡനില്‍ നടത്തി
കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ സിഎസ്ഐ ഗാര്‍ഡനില്‍ നടത്തി

ഇടുക്കി: കട്ടപ്പന ഐക്യ കണ്‍വന്‍ഷന്‍ സിഎസ്ഐ ഗാര്‍ഡനില്‍ നടന്നു. 'ഒത്തൊരുമയുടെ മനോഹാരിത'' എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കിയ കണ്‍വന്‍ഷനില്‍ ബ്രദര്‍ ഷാജി പാപ്പച്ചന്‍ പുനലൂര്‍ മുഖ്യസന്ദേശം നല്‍കി. കട്ടപ്പനയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളായ സിഎസ്ഐ, ബ്രദറന്‍, മാര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, യാക്കോബായ, പവര്‍ ഇന്‍ ജീസസ്, ബിലീവേഴ്‌സ് ചര്‍ച്ച്, വിവിധ പെന്തക്കോസ്ത് സഭകള്‍, ക്രിസ്തീയ സംഘടനകളായ ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഗിഡിയന്‍സ് ഇന്റര്‍ നാഷണല്‍, ഹൈറേഞ്ച് പാസ്റ്റേഴ്‌സ് ഫെലോഷിപ്പ് എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി. ക്രിസ്തീയ ഭക്തിഗായകരായ ഇമ്മാനുവേല്‍ ഹെന്‍ട്രി, ശ്രുതി ഇമ്മാനുവേല്‍ എന്നിവര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. യേശുക്രിസ്തുവിന്റെ സത്യസുവിശേഷം എല്ലാ ഹൃദയങ്ങളിലും എത്തിക്കുകയും വര്‍ധിച്ചുവരുന്ന ലഹരി, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തില്‍ നിന്നു ജനങ്ങളെ പിന്തിരിപ്പിക്കുക, അക്രമം, അനീതി, അഴിമതി എന്നിവയെ ചെറുക്കുക, സാമൂഹ്യ ഐക്യം ഊട്ടി ഉറപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഐക്യകണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റവ ഡോ.ബിനോയ് പി.ജേക്കബ്, സെക്രട്ടറി ബ്രദര്‍ തോമസ് മാത്യു, ട്രഷറര്‍ ബ്രദര്‍ വിന്‍സന്റ് തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വി എസ് വര്‍ഗീസ് വാഴയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






