അഡോണിനെ നെഞ്ചോട് ചേര്‍ത്ത് നെടുങ്കണ്ടം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപ സമാഹരിച്ചു

അഡോണിനെ നെഞ്ചോട് ചേര്‍ത്ത് നെടുങ്കണ്ടം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപ സമാഹരിച്ചു

Jun 19, 2025 - 10:29
Jun 19, 2025 - 10:37
 0
അഡോണിനെ നെഞ്ചോട് ചേര്‍ത്ത് നെടുങ്കണ്ടം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപ സമാഹരിച്ചു
This is the title of the web page

ഇടുക്കി: അഡോണിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നെടുങ്കണ്ടം ഒരുമനസോടെ മുന്നിട്ടിറങ്ങിയപ്പോള്‍ കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് ആവശ്യമായ 25 ലക്ഷം രൂപയും സമാഹരിച്ചു. 27നാണ് ശസ്ത്രക്രിയ. ഗുരുതര കരള്‍ രോഗബാധിതനായ രണ്ടാംക്ലാസുകാരന്‍ അഡോണിനെയാണ് നാടും നാട്ടുകാരും നെഞ്ചോട് ചേര്‍ത്തത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഭീമന്‍ തുക 25 ദിവസംകൊണ്ടാണ് സ്വരൂപിച്ചത്. കൊച്ചുകുട്ടികളും ദിവസവേതനക്കാരായ സാധരണക്കാരും വിദേശത്ത് ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ തുകകള്‍ ചികിത്സാസഹായ നിധിയിലേക്ക് സംഭാവന നല്‍കി.
പച്ചടി ഇലവുംകുന്നേല്‍ സിനോയ്-അനുമോള്‍ ദമ്പതികളുടെ മകനാണ് അഡോണ്‍. നിര്‍ധന കുടുംബത്തിന് തുക കണ്ടെത്താനാതെ വന്നതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങിയത്. അനുമോള്‍ അഡോണിന് കരള്‍ പകുത്തുനല്‍കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ചികിത്സയ്ക്ക് ആവശ്യമായ പണം ലഭ്യമായതിനാല്‍ സഹായനിധിയുടെ പേരിലുള്ള അക്കൗണ്ട് ക്ലോസ് ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. കുരുന്നിനായി ഒരേമനസോടെ പ്രവര്‍ത്തിച്ച നാട്ടുകാര്‍ക്കും സമിതി നന്ദി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow