പുളിയന്‍മല നവദര്‍ശനഗ്രാം ഡി-അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
പുളിയന്‍മല നവദര്‍ശനഗ്രാം ഡി-അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി
ഇടുക്കി: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നവദര്‍ശനഗ്രാം ഡി-അഡിക്ഷന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗവും അനധികൃത മയക്കുമരുന്ന് കടത്തും സമൂഹത്തിനുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിണ് പരിപാടി സംഘടിപ്പിച്ചത്.
ഐആര്‍സിഎ, കോലഞ്ചേരി പ്രൊജക്ട് ഡയറക്ടര്‍ ഫ്രാന്‍സിസ് മൂത്തേടന്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച് ക്ലാസ് നയിച്ചു. വികാരി പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫോര്‍ സോഷ്യല്‍ അപ്പോസ്തലേറ്റ് ഫാ. ജോസുകുട്ടി ആയ്കരപ്പറമ്പില്‍ അധ്യക്ഷനായി. സെന്റര്‍ ഡയറക്ടര്‍ ഫാ.തോംമസണ്‍ കൂടപ്പാട്ട്, എന്‍പിഡിഎസ് സെക്രട്ടറി ഫാ. ജോബി മംഗലത്തുകരോട്ട്, സീനിയര്‍ കൗണ്‍സിലര്‍ ടെന്നിസ് ആന്റണി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?