ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം: ജനവാസമേഖലയിലിറങ്ങിയ ആന വീട് തകര്‍ത്തു
ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം: ജനവാസമേഖലയിലിറങ്ങിയ ആന വീട് തകര്‍ത്തു
ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടം മേഖലയില്‍ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പന്‍ സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീട് ഭാഗികമായി തകര്‍ത്തു. വീടിന്റെ മുന്‍ഭാഗവും മുന്‍വാതിലും ആന പൂര്‍ണമായും തകര്‍ത്തു. ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ ചിന്നക്കനാല്‍, സിങ്കുകണ്ടം മേഖലകളിലെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. കാട്ടാനകളെ ജനവാസ മേഖലയില്‍നിന്ന് അകറ്റാന്‍ വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. വന്യജീവി-മനുഷ്യ സംഘര്‍ഷം പതിവാകുന്ന ഇടുക്കിയുടെ മലയോര മേഖലകളില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.
What's Your Reaction?