വണ്ടന്‍മേട് 4991ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഓണാഘോഷം നടത്തി
വണ്ടന്‍മേട് 4991ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഓണാഘോഷം നടത്തി

ഇടുക്കി: വണ്ടന്‍മേട് 4991ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഓണാഘോഷം നടത്തി. ആമയാര്‍ സ്പൈസ് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ കരയോഗം പ്രസിഡന്റ് ആര്‍ മണിക്കൂട്ടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജി പി രാജന്‍ ഓണ സന്ദേശം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ തുമ്പിതുള്ളല്‍ ശ്രദ്ധേയമായിരുന്നു. കലാകായിക മത്സരങ്ങള്‍, തിരുവാതിര എന്നിവയും നടത്തി. ബിജെപി മീഡിയ സെല്‍ കണ്‍വീനറായി തെരഞ്ഞെടുത്ത കരയോഗം അംഗം അഭിജിത്ത് ആര്‍ നായരെയും രാമായണമാസചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ എം എസ് ഹരിദാസന്‍ നായരെയും യോഗത്തില്‍ അനുമോദിച്ചു. കരയോഗം സെക്രട്ടറി അനീഷ്, വൈസ് പ്രസിഡന്റ് ആര്‍ ജയകുമാര്‍, ഖജാന്‍ജി കെ ജി സുദര്‍ശനന്‍ നായര്‍, വനിതാ സമാജം ഭാരവാഹി പ്രീതി പ്രതീഷ,് ആശാ സുദര്‍ശനന്‍, ജ്യോതി ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






