മൂങ്കലാറില്‍ പൂച്ചപ്പുലി ചത്തനിലയില്‍
മൂങ്കലാറില്‍ പൂച്ചപ്പുലി ചത്തനിലയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ എസ്റ്റേറ്റില്‍ പൂച്ചപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ തൊഴിലാളികളാണ് ഒന്‍പത് മുറി ഭാഗത്ത് ജഡം കണ്ടത്. നേരത്തെ ഒട്ടേറെതവണ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ പുലി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമത്തില്‍ ചത്തിട്ടുണ്ട്.
വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നായകളുമായോ മറ്റ് വന്യജീവികളുമായി കടിപിടി കൂടി ചത്തതാകാമെന്നാണ് നിഗമനം. ഒന്നര വയസ് പ്രായം കണക്കാക്കുന്നു. കുമളി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ജഡം കൊണ്ടുപോയി.
What's Your Reaction?






