വീട്ടമ്മയുടെ ആത്മഹത്യ: പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസിന് നന്ദി പറഞ്ഞ് കുടുംബം
വീട്ടമ്മയുടെ ആത്മഹത്യ: പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസിന് നന്ദി പറഞ്ഞ് കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസിന് നന്ദി അറിയിച്ച് കുടുംബം. 2023 ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ തെക്കേപ്ലാപ്പള്ളി ശ്രീദേവിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ ശ്രീദേവിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അയ്യപ്പന്‍കോവില്‍ സ്വദേശികളായ മനില പുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗഗ്ഗീസ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനനൊടുക്കുന്നതെന്ന് കുറിപ്പിലുണ്ടായിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ വെള്ളിയാഴ്ച പ്രമോദ് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് ശ്രീദേവിയുടെ പിതാവ് പളനി ആചാരി പറഞ്ഞു.

What's Your Reaction?