പഴക്കം ഏഴ് പതിറ്റാണ്ട്: ശാന്തന്‍പാറ പാലം പൊളിച്ചുപണിയാന്‍ നടപടിയില്ല
പഴക്കം ഏഴ് പതിറ്റാണ്ട്: ശാന്തന്‍പാറ പാലം പൊളിച്ചുപണിയാന്‍ നടപടിയില്ല

ഇടുക്കി: നവകേരള സദസ്സില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയ ബസ് ശാന്തന്‍പാറയിലെ ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പഴക്കമുള്ള പാലം പുനര്‍നിര്‍മിക്കാന്‍ ഇതുവരെ നടപടിയില്ല. പൂപ്പാറയ്ക്കും ശാന്തന്‍പാറയ്ക്കും ഇടയിലുള്ള പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. പുതുതായി കോണ്‍ക്രീറ്റ് പാലം നിര്‍മിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിയതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല.
സംസ്ഥാന രൂപീകരണത്തിന് മുന്‍പ് നിര്‍മിച്ചതാണ് മൂന്നാര്‍-കുമളി സംസ്ഥാനപാത. 1952ല്‍ തിരു-കൊച്ചി സര്‍ക്കാരിലെ പൊതുമരാമത്ത് മന്ത്രി ജി. ചന്ദ്രശേഖരപിള്ളയാണ് ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തിയതല്ലാതെ മറ്റ് അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. നിരവധി വാഹനാപകടങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടു. ബലക്ഷയം സംഭവിച്ച പാലത്തിലൂടെയാണ് ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നത്.
What's Your Reaction?






