വെള്ളയാംകുടി - കക്കാട്ടുകട ബൈപ്പാസ് റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം: പരിശോധന ശക്തമാക്കി നഗരസഭ
വെള്ളയാംകുടി - കക്കാട്ടുകട ബൈപ്പാസ് റോഡില്‍ മാലിന്യം തള്ളല്‍ രൂക്ഷം: പരിശോധന ശക്തമാക്കി നഗരസഭ

ഇടുക്കി: വെള്ളയാംകുടി - കക്കാട്ടുകട ബൈപ്പാസ് റോഡില്‍ മാലിന്യം തള്ളിയ ഭാഗത്ത് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി പരിശോധന നടത്തി. ഇവിടെ നിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് തീരുമാനം. വെള്ളയാംകുടിയില്‍ നിന്ന് പൊന്നിക്കവലവഴി കക്കാട്ടുകടയ്ക്ക് പോകുന്ന പ്രധാന ബൈപ്പാസ് റോഡാണിത്. ചെറുതും വലുതുമായ നിരവധി വാഹനങ്ങളും കാല്‍ നടയാത്രിക്കാരും കടന്നുപോകുന്ന് മേഖലയില്‍ നിരവധി താമസക്കാരുമുണ്ട്. ഇവിടെയാണ് റോഡിന്റെ വിവിധ ഭാഗങ്ങളിലായി രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത്. ആറുകളും തോടുകളും മറ്റുകുടിവെള്ള സ്രോതസുകളുമുള്ള മേഖലയ്ക്ക് സമീപമാണ് മാലിന്യ തള്ളിയിരിക്കുന്നത്. ഇത് ജല സ്രോതസുകളെ മലിനമാക്കുന്നതിന് കാരണമാകും. പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. കൂടുതലായി മാലിന്യം തള്ളുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് ക്യാമറ സ്ഥാപിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യുമെന്ന് ലീലാമ്മ ബേബി വ്യക്തമാക്കി.
What's Your Reaction?






