ആലുവ- മൂന്നാര്‍ രാജപാത സമരം: കേസെടുത്ത നടപടികളെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി
ആലുവ- മൂന്നാര്‍ രാജപാത സമരം: കേസെടുത്ത നടപടികളെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ആലുവ-മൂന്നാര്‍ രാജപാത തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയ്ക്ക് നേതൃത്വം കൊടുത്തവര്‍ക്കെതിരെ കേസ് എടുത്ത് സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് വനംവകുപ്പും പൊലീസും സ്വീകരിച്ചതെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. മാര്‍ച്ച് 16ന് നടത്തിയ സമരത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍, കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ എന്നിവരുള്‍പ്പെടെ 23 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വനംവകുപ്പിന്റെ പകപോക്കല്‍ നടപടി തീകൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമായിരിക്കുമെന്നും എം പി വ്യക്തമാക്കി.
What's Your Reaction?






