അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പിണറായി വിജയന്റെ പബ്ലിസിറ്റി സ്റ്റണ്ട്: ജെബി മേത്തര്‍ എംപി
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പിണറായി വിജയന്റെ പബ്ലിസിറ്റി സ്റ്റണ്ട്: ജെബി മേത്തര്‍ എംപി
ഇടുക്കി: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം പിണറായി വിജയന്റെ പി ആര്‍ സ്റ്റണ്ടാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. അതി്രദരിദ്രര്‍ക്ക് കൃത്യമായി റേഷന്‍ നല്‍കുന്നുവെന്നത് പിണറായിയുടെ നേട്ടമല്ല, 2013ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ ഭക്ഷ്യസുരക്ഷ നിയമമാണ് ഇതിന് വഴിയൊരുക്കിയത്. പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. 6 മാസം പ്രായമായ കുട്ടികള്‍ക്കുവരെ ഇതിന് അര്‍ഹതയുണ്ട്. ഏതെങ്കിലും കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ഭക്ഷണമാണ് ആവശ്യമെങ്കില്‍ അതും നല്‍കും. പ്രതികൂല സാഹചര്യങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പണം നല്‍കും. ഗര്‍ഭിണികള്‍ക്കും മൂലയൂട്ടുന്ന അമ്മമാര്‍ക്കും 9000 രൂപ വരെ സഹായം നല്‍കും. ഇതെല്ലാം ജനങ്ങളുടെ അവകാശമാക്കി മാറ്റി. ജനങ്ങളെ പട്ടിണിക്കിടുന്ന നിയമമെന്നുപറഞ്ഞ് അന്ന് എതിര്‍ത്ത പിണറായി വിജയന്‍ ഇപ്പോള്‍ അതിന്റെ ചുവടുപിടിച്ചാണ് അതിദരിദ്രരില്ലെന്ന് പറയുന്നത്.
സംസ്ഥാനത്തെ ജനസംഖ്യയിലെ ഒന്നര ശതമാനമുള്ള ആദിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 283 രൂപ മാത്രം കൂലി വാങ്ങുന്ന ആശാവര്‍ക്കര്‍മാര്‍ ദരിദ്രരാണ്. ഇവരുടെ വേതനം കൂടുന്നില്ല. ഇതൊന്നും കാണാതെയാണ് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കണ്‍കെട്ട് വിദ്യകളുമായി രംഗത്തിറങ്ങിയതെന്നും ജെബി മേത്തര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മിനി സാബുവും പങ്കെടുത്തു.
What's Your Reaction?

