വജ്ര ജൂബിലി ഫെലോഷിപ്പിലൂടെ കലാപരിശീലനം പൂര്‍ത്തിയാക്കിയവര്‍ അരങ്ങേറി
വജ്ര ജൂബിലി ഫെലോഷിപ്പിലൂടെ കലാപരിശീലനം പൂര്‍ത്തിയാക്കിയവര്‍ അരങ്ങേറി

ഇടുക്കി: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പിലൂടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സൗജന്യ കലാപരിശീലനം നേടിയവരുടെ അരങ്ങേറ്റവും കലാ,സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും നടത്തി. കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാനും കവിയും ഗാനരചയിതാവുമായ ഒ എസ് ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി മനോജ് അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം തെക്കന്‍ കളരി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കലാമണ്ഡലം രവികുമാര്‍ അരങ്ങേറ്റ സന്ദേശം നല്‍കി. സാംസ്‌കാരിക വകുപ്പ് ജില്ലാ കോഡിനേറ്റര്‍ എസ്.സൂര്യലാല്‍ പദ്ധതി വിശദീകരിച്ചു. സി.പി.ഐ.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആര്‍ സജി, ദര്‍ശന പ്രസിഡന്റ് ഇ.ജെ ജോസഫ്, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, ക്ലസ്റ്റര്‍ കണ്‍വീനര്‍ ടി.ആര്‍ സൂര്യദാസ്, ഉല്ലാസ് കലാമണ്ഡലം, രാഹുല്‍ കൊച്ചാപ്പി, മനോജ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കലാ, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് പ്രതിഭാ പുരസ്‌കാരം നല്‍കി.
ചെണ്ടമേളം, കര്‍ണാടക സംഗീതം, കഥകളി എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ അരങ്ങേറി. കലാമണ്ഡലം ശരത്, കലാമണ്ഡലം ഹരിത, ഡോ. ബോബിന്‍ കെ രാജു എന്നിവരാണ് നൂറോളംപേരെ പരിശീലിപ്പിച്ചത്.
What's Your Reaction?






