യുഡിഎഫ് സ്ഥാനാര്‍ഥി ഗ്രേസി ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു
യുഡിഎഫ് സ്ഥാനാര്‍ഥി ഗ്രേസി ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു
ഇടുക്കി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വലിയ സ്രാവുകള്‍ ഉടന്‍ പിടിയലാകുമെന്നും രണ്ട് മാസത്തിനുള്ളില്‍ വമ്പന്‍മാര്‍ പിടിക്കപ്പെടുമെന്നും പി ജെ ജോസഫ് എംഎല്‍എ. ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഗ്രേസി ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ആദരിച്ചു. യുഡിഎഫ് ചെയര്‍മാന്‍ തങ്കച്ചന്‍ വള്ളനാമറ്റം അധ്യക്ഷനായി. കെപിസിസി മീഡിയ വക്താവ് അഡ്വ. സേനാപതി വേണു മുഖ്യപ്രഭാക്ഷണം നടത്തി. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ്, ഉടുമ്പന്‍ചോല നിയോജകമണ്ഡലം ചെയര്‍മാന്‍ എം ജെ കുര്യന്‍, കൊച്ചുേ്രതസ്യ പൗലോസ്, ഗ്രേസി ജോയി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?