ഉപ്പുതറ ശശിക്കവല- മത്തായിപ്പാറ റോഡ് നവീകരണം ഉടന്‍
ഉപ്പുതറ ശശിക്കവല- മത്തായിപ്പാറ റോഡ് നവീകരണം ഉടന്‍

ഇടുക്കി: ഉപ്പുതറ- ശശിക്കവല- മത്തായിപ്പാറ റോഡ് നവീകരണം ഉടന്‍ ആരംഭിക്കും. തകര്‍ന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ 15 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ നിര്‍മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ആശ്രയമാണ് ഈ റോഡ്. ഇതുസംബന്ധിച്ച് എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് റോഡ് നന്നാക്കാന്‍ ഉപ്പുതറ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. പുതിയ സാമ്പത്തികവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേഖലയിലെ നഗര്‍ റോഡുകളും നവീകരിക്കുമെന്ന് പഞ്ചായത്തംഗം ജെയിംസ് തോക്കോമ്പില്‍ പറഞ്ഞു. മഴ മാറിയശേഷം നിര്‍മാണം ആരംഭിക്കും. ശശിക്കവല റോഡ് നവീകരിക്കുന്നതോടെ യാത്രാദുരിതത്തിന് പരിഹാരമാകും.
What's Your Reaction?






