ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്തിയയാൾ ഉടുമ്പന്‍ചോല എക്‌സൈസിന്റെ പിടിയില്‍
ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്തിയയാൾ ഉടുമ്പന്‍ചോല എക്‌സൈസിന്റെ പിടിയില്‍
ഇടുക്കി: ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്തിയാളെ ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. കരുണാപുരം ചാലകുടിമേട് മുക്കുടുക്കയില്‍ സജിയാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനത്തില്‍നിന്ന് 50 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 25 ലിറ്റര്‍ വിദേശമദ്യം പിടികൂടി. തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പഴയ കൊച്ചറ മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?