ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി: ആലടിയില്‍ മണ്ണുപരിശോധന തുടങ്ങി
ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി: ആലടിയില്‍ മണ്ണുപരിശോധന തുടങ്ങി

മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ അനുവദിച്ച ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പ്രാരംഭ നടപടി തുടങ്ങി. ആലടി കുരിശുമലയില്‍ സംഭരണ ടാങ്ക് നിര്‍മിക്കുന്നതിനായി മണ്ണ് പരിശോധന തുടങ്ങി. 4000 വീടുകളില്‍ ആദ്യം ശുദ്ധജലം എത്തിക്കാനാണ് പദ്ധതി. അടുത്ത ഘട്ടത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ പൂര്‍ണമായും കാഞ്ചിയാര്‍ പഞ്ചായത്ത് കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവടങ്ങളിലും വെള്ളമെത്തിക്കും. ഇടപ്പൂക്കുളത്തും കൗന്തിയിലും ബൂസ്റ്റര്‍ പമ്പ് ഹൗസും ആലടി കുരിശുമലയിലും ഉദയഗിരിയിലും ടാങ്കുകളും നിര്‍മിക്കും. ആലടി കുരിശുമലയില്‍ 8 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധനയാണ് ചൊവ്വാഴ്ച ആരംഭിച്ചിരിക്കുന്നത്. ഹൈദരാബാദ് കേന്ദ്രമായുള്ള എവറസ്റ്റ് ഇന്‍ഫ്രാവിഞ്ചര്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.
What's Your Reaction?






