കാമാക്ഷി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 5 മുതൽ
കാമാക്ഷി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം 5 മുതൽ

ഇടുക്കി: കാമാക്ഷി അന്നപൂര്‍ണേശ്വരി ദേവീ ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 5 മുതല്‍ 9 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അന്നപൂര്‍ണേശ്വരീ ഗുരുകുലം തന്ത്രി സുരേഷ് ശ്രീധരന് , ക്ഷേത്രം മേല്‍ശാന്തി പ്രതീഷ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 5ന് വൈകിട്ട് 6. 45 ന് കൊടിയേറ്റ്. തുടര്‍ന്ന് വാഹനപൂജ, കൈകൊട്ടിക്കളി എന്നിവ നടക്കും. 6ന് രാവിലെ 9ന് പൊങ്കാല. വൈകിട്ട് 7ന് കാര്യസിദ്ധി പൂജ. 7ന് വൈകിട്ട് 6 .30ന് പൂമൂടല്‍, രാത്രി 7ന്ആയില്യപൂജ. 8ന് രാവിലെ 10ന് ഉത്സവ ബലി, 10.30ന് ഉത്സവ ബലിദര്‍ശനം. വൈകിട്ട് 6ന് കലാസന്ധ്യ. 8ന് മെഗാ തിരുവാതിര, 8. 30ന് പള്ളിവേട്ട. സമാപന ദിവസമനായ 10ന് വൈകിട്ട് 4.30ന് ആറാട്ട്, 6.15ന് താലപ്പൊലി കാവടി ഘോഷയാത്ര, 8ന് കാമാക്ഷി സെന്റ് ആന്റണീസ് ഇടവക സ്പോണ്സര് ചെയ്യുന്ന ആറാട്ട് സദ്യ, 8:30 -ന് ഗാനമേള എന്നിവയും നടക്കും. വാർത്താ സമ്മേളനത്തിൽ വി ബി സോജു, വി എം പ്രദീഷ് ശാന്തി, കെ എസ് മധു എന്നിവർ പങ്കെടുത്തു.
What's Your Reaction?






