വാഴവരയില്‍ ഇഎസ്‌ഐ ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമി കാടുകയറി നശിക്കുന്നു

വാഴവരയില്‍ ഇഎസ്‌ഐ ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമി കാടുകയറി നശിക്കുന്നു

Apr 2, 2025 - 16:01
 0
വാഴവരയില്‍ ഇഎസ്‌ഐ ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമി കാടുകയറി നശിക്കുന്നു
This is the title of the web page


ഇടുക്കി: വാഴവര വാകപ്പടിയില്‍ ഇഎസ്‌ഐ ആശുപത്രിക്കായി ഏറ്റെടുത്ത ഭൂമി കാടുകയറി നശിക്കുന്നു. സ്ഥലത്ത് പൂര്‍ണമായും കാടുപടലങ്ങള്‍ പടര്‍ന്നതോടെ കാട്ടുപന്നിയടക്കമുള്ള മൃഗങ്ങളുടെ ആവാസകേന്ദ്രമായി ഇവിടം മാറി. ഇതോടെ പ്രദേശവാസികള്‍ ഭീഷണിയിലാണ്. സ്ഥലത്തിന് സമീപമുള്ള കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളം തുറക്കാന്‍ പോലും പ്രദേശവാസികള്‍ക്ക് സാധിക്കുന്നില്ലെന്ന പരാതിയുമുണ്ട്.  22 വര്‍ഷമായി സ്ഥലം ഇത്തരത്തില്‍ കാടുകയറി കിടക്കുകയാണ്. നാളിതുവരെയായി നഗരസഭ പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ല. നിരവധി പരാതികള്‍ അടക്കം അധികൃതര്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടും നിഷേധാത്മക നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് സംസ്ഥാന സര്‍ക്കാരും ഇടുക്കി എംപിയും നഗരസഭയും നഷ്ടപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. അടിയന്തരമായി പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം  ഭൂമിയിലെ കാടുപടലങ്ങള്‍ വെട്ടിമാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow