ക്രിസ്മസ് വിപണി ഉഷാര്‍
ക്രിസ്മസ് വിപണി ഉഷാര്‍
ഇടുക്കി: ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങിയതോടെ വിപണിയും സജീവമായി. വൈവിധ്യമാര്‍ന്ന നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിലെ മുഖ്യ ആകര്‍ഷണം. വലിപ്പവും നിറവും അനുസരിച്ചാണ് നക്ഷത്രങ്ങളുടെ വില. മാല ബള്‍ബുകള്‍ക്കിടയില്‍ മിന്നുന്ന നക്ഷത്രങ്ങള്‍ മുതല്‍ നിയോണ്‍ സ്റ്റാറുകളും വാല്‍നക്ഷത്രങ്ങളുമാണ് പുതുമയെങ്കിലും പരമ്പരാഗത കടലാസ് നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാരുണ്ട്. വിവിധ നിറങ്ങളിലുള്ള ഫൈബര്‍ ട്യൂബുകളും വിപണിയിലെത്തിയിട്ടുണ്ട്. നക്ഷത്രങ്ങള്‍ക്ക് പുറമെ അലങ്കാര ബള്‍ബുകള്‍, പുല്‍ക്കൂട്, ക്രിസ്മസ് ട്രീ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. റെഡിമെയ്ഡ് പുല്‍ക്കൂടുകളും വിപണിയില്‍ ലഭ്യമാണ്. മെറ്റല്‍, ഫൈബര്‍, പനയോല, പ്ലാസ്റ്റിക്, മള്‍ട്ടിവുഡ് എന്നിവയില്‍ നിര്‍മിച്ച വിവിധയിനം പുല്‍ക്കൂടുകളുമുണ്ട്. കൈപ്പിടിയിലൊതുങ്ങുന്നതുമുതല്‍ ആറടി ഉയരമുള്ള ക്രിസ്മസ് ട്രീകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സാന്താക്ലോസ് വേഷങ്ങളും ആഘോഷങ്ങള്‍ക്ക് നിറം പകരുന്ന വസ്ത്രങ്ങളും വിപണിയില്‍ ഇടംപിടിച്ചു. പ്ലം, വൈന്‍, ഡ്രൈ ഫ്രൂട്ട്, ചോക്ലേറ്റ് തുടങ്ങിയ വിവിധ രുചികളിലുള്ള ക്രിസ്മസ് കേക്കുകളുടെ വില്‍പ്പനയും വിപണിയില്‍ സജീവമാണ്.
What's Your Reaction?