ക്രിസ്മസ് കിറ്റുമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്: കൂപ്പണ്‍ വിതരണംചെയ്തു
ക്രിസ്മസ് കിറ്റുമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്: കൂപ്പണ്‍ വിതരണംചെയ്തു
ഇടുക്കി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് സൗത്ത് ഫ്‌ളോറിഡയുടെ നേതൃത്വത്തില്‍ 150 കുടുംബങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണുകള്‍ വിതരണം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ഇടുക്കി എഡിഎം ഷൈജു പി ജേക്കബ് ഉദ്ഘാടനം ചെയ്തു. സിഎംസിസി ഭാരവാഹികളായ രൂപത ഡയക്ടര്‍ ഫാ. ജോര്‍ജ് ഇളമ്പശേരി, ബാബു കല്ലിടുക്കില്‍, സാജുവടക്കേല്‍, നോയല്‍ മാത്യു, ജോബി പൊന്നുംപുരയിടം
എന്നിവരുടെ സഹകരണത്തോടെയാണ് 2500 രൂപയുടെ കൂപ്പണുകള്‍ വിതരണം ചെയ്തത്.
കത്തീഡ്രല്‍ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷനായി. ഇടുക്കി ഡിവൈഎസ്പി രാജന്‍ കെ അരമന മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജെയിന്‍ അഗസ്റ്റിന്‍, ബ്രദര്‍ രാജു പടമുഖം, പി ജെ ജോസഫ്, രാജു പൈനാവ്, കെ എം ജലാലുദീന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?