താപനില പൂജ്യം: മൂന്നാറില്‍ അതിശൈത്യം

താപനില പൂജ്യം: മൂന്നാറില്‍ അതിശൈത്യം

Dec 20, 2025 - 11:49
 0
താപനില പൂജ്യം: മൂന്നാറില്‍ അതിശൈത്യം
This is the title of the web page

ഇടുക്കി: മഞ്ഞില്‍ കുളിച്ച് മൂന്നാറും സമീപപ്രദേശങ്ങളും. താപനില പൂജ്യം ഡിഗ്രിയില്‍ എത്തി. കന്നിമല, നടയാര്‍, നല്ലതണ്ണി മേഖലകളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇതോടെ തണുപ്പ് ആസ്വദിക്കാന്‍ സഞ്ചാരികളും എത്തിത്തുടങ്ങി. വാഹനങ്ങള്‍ക്കുമുകളിലും ഐസ് പാളികള്‍ ദൃശ്യമായി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കൊടുംശൈത്യത്തിന്റെ സൂചനകള്‍ അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. വിവിധ മേഖലകളില്‍ താപനില മൂന്നുഡിഗ്രിയിലേക്ക് എത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ആകാശം മൂടികെട്ടി ചെറിയതോതില്‍ മഴ പെയ്തതോടെ താപനില അല്‍പ്പം ഉയര്‍ന്ന് വിവിധ മേഖലകളില്‍ നാല് മുതല്‍ എട്ട് ഡിഗ്രി വരെ എത്തി. വെള്ളിയാഴ്ച വീണ്ടും തണുപ്പ് കൂടി താപനില മൂന്നില്‍ എത്തി. ശനിയാഴ്ച രാവിലെയോടെയാണ് പൂജ്യത്തിലേക്ക് താഴ്ന്നത്. മൂന്നാര്‍ ടൗണ്‍, ദേവികുളം, സെവന്‍മല, ലക്ഷ്മി എന്നിവിടങ്ങളില്‍ കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. മൂന്നാറിനൊപ്പം ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow