കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര തുടങ്ങി
കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്ര തുടങ്ങി
ഇടുക്കി: കിഴക്കന്‍ മേഖലാ ശിവഗിരി തീര്‍ഥാടന പദയാത്രയ്ക്ക് ചക്കുപള്ളം ശ്രീ നാരായണ ധര്‍മാശ്രമത്തില്‍നിന്ന് തുടക്കമായി. സ്വാമി ഗുരുപ്രകാശം, സുരേഷ് ശ്രീധരന്‍ തന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ആരംഭിച്ച പദയാത്ര എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, യോഗം ബോര്‍ഡ് അംഗം കെ എന്‍ തങ്കപ്പന്‍, പീരുമേട് യൂണിയന്‍ കൗണ്‍സിലര്‍ സന്തോഷ്, ചെമ്പന്‍കുളം ഗോപി വൈദ്യരുടെ മകന്‍ ഡോ. സിജു എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
What's Your Reaction?