പോതമേട് വ്യൂ പോയിന്റില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
പോതമേട് വ്യൂ പോയിന്റില്‍ നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

ഇടുക്കി: പോതമേട് വ്യൂ പോയിന്റില്‍ പള്ളിവാസല്‍ പഞ്ചായത്ത് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ശുചിമുറി, കഫേ, വിശ്രമ കേന്ദ്രം, വാച്ച് ടവര്‍ എന്നിവയുള്‍പ്പെടുന്നതാണ് പദ്ധതി. 28 ലക്ഷം രൂപയാണ് മുടക്കുമുതല്‍. പഞ്ചായത്തിന്റെ തനത് ഫണ്ടും ശുചിത്വമിഷന്റെ ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. അഡ്വ. എ. രാജ എംഎല്‍എ അധ്യക്ഷനായി. പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ഇ കെ ഷാജി, പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






