മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡില്‍ വീണ്ടും യുവാക്കളുടെ സാഹസികയാത്ര
മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡില്‍ വീണ്ടും യുവാക്കളുടെ സാഹസികയാത്ര

ഇടുക്കി: മൂന്നാര്‍ ടോപ്പ് സ്റ്റേഷന്‍ റോഡിലെ എക്കോപോയിന്റില്‍ ട്രാവലറില്‍ സാഹസികയാത്ര നടത്തി ഒരുകൂട്ടം യുവാക്കള്‍. ഇവര്‍ വാഹനത്തിന്റെ ജനാലകളില്‍ കയറിയിരുന്ന് സാഹസിക യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രാവലറിന് പിന്നാലെയെത്തിയ വാഹനയാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. മധ്യവേനലവധി ആരംഭിച്ച് ഇത്തവണ സഞ്ചാരികള്‍ കൂടുതലായി മൂന്നാറിലേക്കെത്തിയതിനുശേഷം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ സാഹസികയാത്ര നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം
What's Your Reaction?






