വണ്ടന്മേട് എന്എസ്എസ് കരയോഗം വനിതാസമാജം വാര്ഷിക പൊതുയോഗം ചേര്ന്നു
വണ്ടന്മേട് എന്എസ്എസ് കരയോഗം വനിതാസമാജം വാര്ഷിക പൊതുയോഗം ചേര്ന്നു
ഇടുക്കി: വണ്ടന്മേട് എന്എസ്എസ് കരയോഗം വനിതാസമാജത്തിന്റെ വാര്ഷിക പൊതുയോഗം ഹൈറേഞ്ച് എന്എസ്എസ് യൂണിയന് പ്രസിഡന്റ് ആര് മണിക്കുട്ടന് ഉദ്ഘാടനംചെയ്തു. എന്എസ്എസില് ആധ്യാത്മിക പഠനകേന്ദ്രവും മാനവ വിഭവശേഷി വകുപ്പും പ്രവര്ത്തിച്ചിരുന്ന കാലത്ത് കരയോഗ പ്രവര്ത്തനങ്ങളില് ഉണ്ടായിരുന്ന പരിപാടികളും പദ്ധതികളും പൂര്ണമായും ഇപ്പോള് നിലച്ചതായി അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലെ കുട്ടികളുടെയും യുവതീ യുവാക്കളുടെയും ക്ഷേമത്തിന് ഉതകുന്ന പരിപാടികളും പദ്ധതികളും വിഭാവനം ചെയ്ത് നടപ്പിലാക്കണമെന്നും അത്തരം പ്രവര്ത്തനങ്ങളില് വനിതാ സമാജങ്ങള്ക്ക് കാതലായ പങ്ക് വഹിക്കാന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. വനിതാ സമാജം വൈസ് പ്രസിഡന്റ് ആശാ സുദര്ശന് അധ്യക്ഷയായി. കരയോഗം സെക്രട്ടറി എ അനീഷ്, സെക്രട്ടറി പ്രീതി പ്രതീഷ്, കെ ജി സുദര്ശനന് നായര്, എം എസ് ജയചന്ദ്രന് നായര്, എം കരുണാകരന് നായര് എന്നിവര് സംസാരിച്ചു. സമാജത്തിന്റെ പുതിയ ഭാരവാഹികളായി ലളിതാംബിക രാധാകൃഷ്ണന് നായര് (പ്രസിഡന്റ്), അനശ്വര സുരേഷ് (സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
What's Your Reaction?