കടശിക്കടവില്‍ വീടിനുനേരെ കല്ലേറ്: വണ്ടന്‍മേട് പൊലീസ് അന്വേഷണം തുടങ്ങി
കടശിക്കടവില്‍ വീടിനുനേരെ കല്ലേറ്: വണ്ടന്‍മേട് പൊലീസ് അന്വേഷണം തുടങ്ങി

ഇടുക്കി: അണക്കര കടശിക്കടവില്‍ അജ്ഞാതര്‍ വീടിനുനേരെ കല്ലെറിഞ്ഞതായി പരാതി. കടശിക്കടവ് സ്വദേശിനി കണ്ണകിയുടെ വീടിനുനേരെയാണ് ഞായറാഴ്ച അര്‍ധരാത്രി ആക്രമണം ഉണ്ടായത്. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ ടയറുകളും നശിപ്പിച്ചു. കണ്ണകിയുടെ പരാതിയില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുവളപ്പിലെ വാഴത്തൈകളും വെട്ടിനശിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സമീപവാസി കോടിവിള രതീഷിന്റെവീടിനേരെയും കല്ലേറ് നടന്നിരുന്നു. രണ്ടുതവണയും ആക്രമണം നടന്നത് അര്‍ധരാത്രിയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?






