എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയിൽ മാര്‍ച്ചും ധര്‍ണയും നടത്തി
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ കട്ടപ്പനയിൽ മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി: തൊഴിലുറപ്പ് തൊഴിലാളുകളുടെ അവകാശം കവര്‍ന്നെടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം ജെ മാത്യു, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, എഐഡിഡബ്ല്യുഎ ജില്ലാ സെക്രട്ടറി ലിസി ജോസ് എന്നിവർ സംസാരിച്ചു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
What's Your Reaction?