മൂന്നാറില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
മൂന്നാറില്‍ ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
മൂന്നാര്‍:കോപ്പര്‍കാസില്‍ റിസോര്‍ട്ടിനുസമീപം ഓട്ടോറിക്ഷ കൊക്കയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. ചിത്തിരപുരം സ്വദേശി ജഗന്നാഥന്‍(28), പോരാമേട് സ്വദേശി അര്‍ജുന്‍(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. കുറുകെ ചാടിയ കാട്ടുപന്നിയെ ഇടിക്കാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്നാര്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
What's Your Reaction?






