സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ മരിച്ചു
സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ മരിച്ചു

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്.
ശ്രീനഗറിലെ സൈനിക യൂണിറ്റിൽ പരിശീലന ക്ലാസിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് മേലധികാരികൾ ബന്ധുക്കളെ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ശ്രീനഗറിൽ നിന്നും വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ മൃതദേഹം എത്തിച്ച് ഔദ്യോഗിക ബഹുമതികൾക്ക് ശേഷം സൈന്യത്തിന്റെ അകമ്പടിയോടെ ഇന്ദ്രജിത്തിന്റെ വസതിയിൽ കൊണ്ടുവരും. അന്ത്യകർമങ്ങൾക്ക് ശേഷം ഗാർഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്കരിക്കുമെന്നും അറിയിച്ചു.
പിതാവ്: ശിവകുമാർ, മാതാവ്: ശ്രീജയ, ഭാര്യ: അജന്ത. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.
What's Your Reaction?






