കേരള ബാങ്കിന്റെ ജപ്തി നടപടി: ജപ്തി നോട്ടീസ് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കേരള ബാങ്കിന്റെ ജപ്തി നടപടി: ജപ്തി നോട്ടീസ് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

2023-10-21 20:19:07കട്ടപ്പന : കേരളാ ബാങ്കിന്റെ കര്‍ഷകദ്രോഹ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് കൊന്നത്തടി മണ്ഡലം കമ്മിറ്റി ജപ്തി നോട്ടീസ് കത്തിച്ച് പ്രതിഷേധിച്ചു. ജപ്തി നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കൊന്നത്തടി പഞ്ചായത്തിലെ മൂന്ന് കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. കര്‍ഷകരിലൊരാളുടെ പുരയിടത്തില്‍ സ്ഥാപിച്ച ജപ്തി നോട്ടീസും മുന്നറിയിപ്പ് ബോര്‍ഡും ബാങ്കിന്റെ മുമ്പിലിട്ട് കത്തിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം പ്രസിഡന്റ് ലീനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ്‍ ടി, പ്രവര്‍ത്തകരായ കിരണ്‍ ടി, അനൂപ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






