ഐസിഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്: കട്ടപ്പനയില്‍ ജോവാക്കിനും ജോര്‍ദാനും സ്വീകരണം നല്‍കി
ഐസിഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പ്: കട്ടപ്പനയില്‍ ജോവാക്കിനും ജോര്‍ദാനും സ്വീകരണം നല്‍കി

ഇടുക്കി: ഐസിഎസ്‌സിഇ ദേശീയ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി മെഡല്‍ നേടിയ എഴുകുംവയല്‍ കരാട്ടേ ടീം അംഗങ്ങളായ ജോവാക്കിം ജിജി, ജോര്‍ദാന്‍ ജിജി, പരിശീലകന്‍ മാത്യൂ ജോസഫ് എന്നിവരെ എഴുകുംവയല്‍ കരാട്ടേ ടീംമും കട്ടപ്പനയിലെ യുവജന സംഘടനകളും ചേര്‍ന്ന് സ്വീകരണം നല്‍കി. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സ്വീകരണ ചടങ്ങ് നടത്തിയത്.
14 വയസില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ ഫൈറ്റിങ്ങ് മത്സരത്തില്‍ ജോവാക്കിം ജിജി സ്വര്‍ണമെഡലും 19 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഫൈറ്റിങ്ങില്‍ ജോര്‍ദാന്‍ ജിജി വെള്ളിമെഡലും നേടി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ജോവാക്കിം ദേശീയ മെഡല്‍ നേട്ടം കൈവരിക്കുന്നത്. കട്ടപ്പന ഓക്‌സിലിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവര്‍ എഴുകുംവയല്‍ കൊച്ചുപറമ്പില്‍ ജിജി - മര്‍ഫി ദമ്പതികളുടെ മക്കളാണ്. സ്വര്‍ണമെഡല്‍ നേട്ടത്തോടെ ജോവാക്കിം ജിജിക്ക് ജനുവരിയില്‍ നടക്കുന്ന എസ്ജി എഫ്‌ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസിലേക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. സ്വീകരണ പരിപാടിക്ക് എഴുകുംവയല്‍ കരാട്ടേ ടീം പ്രസിഡന്റ് സെന്‍സായ് അഖില്‍, സെക്രട്ടറി സെന്‍സായ് സച്ചിന്‍, സെന്‍സായ് അച്ചു, സെന്‍സയ് ശ്രീഹരി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






